• Sparsham
  • Thursday, August 1, 2019
  • Reading time: 1 minute

പ്രളയബാധിതർക്ക് സ്നേഹ സ്പർശം

കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേരളത്തിൽ മഴക്കെടുതി കൾ ഉണ്ടായി. മലബാർ മേഖലയിലാണ് ഈ പ്രാവശ്യം മഴക്കെടുത്തികൾ കൂടുതലുണ്ടായത്.

ദുരിതബാതിതർക്കുള്ള അടിയന്തിര സഹായങ്ങൾ എല്ലാവരിലും എത്തിയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജീവൻ തിരിച്ചു കിട്ടുകയും ജീവിതം മുഴുവൻ നഷ്ടപ്പെടുകയും ചെയ്ത കുറേ ആളുകളാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്.

അവരുടെ ജീവിതം തിരികെപിടിക്കാനുള്ള പരിശ്രമത്തിൽ അവരെ സഹായിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇനിയുള്ള കർത്തവ്യം.

ഇൗ ദുരിതത്തിൽ ബാധിക്കപെട്ട ഒരുപാട് വിദ്യാർത്ഥികൾ ഉണ്ട്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും എല്ലാ നഷ്ടപ്പെട്ട ഈ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള

സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്.

സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി പഠനോപകരങ്ങൾ സമാഹരിച്ച് എത്തിച്ചു നലകാൻ തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് മാസം ഇരുപത്തി നാലാം തിയതിക്ക്‌

മുൻപായി സമാഹരിച്ച് എത്തിച്ചു നൽകാൻ ആണ് ഉദ്ദേശിക്കുന്നത്.

സമാഹരിക്കാൻ ഉദ്ദേശിക്കുന്ന സാധങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.

  1. നോട്ടുബുക്ക്
  2. ബാഗ്
  3. ലഞ്ച് ബോക്സ്
  4. ഇൻസ്ട്രുമെന്റ് ബോക്സ്
  5. പേന
  6. പെൻസിൽ

പരമാവധി സാധങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം. എല്ലാവരും ഇതിനായി സഹകരിച്ച് പറ്റാവുന്നത്ര സാധങ്ങൾ ഈ ഉദ്യമത്തിലേക്ക്‌ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എറണാകുളം കേന്ദ്രീകരിച്ച് ആണ് സാധങ്ങൾ

സമാഹരികുന്നത്.

സാധങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും എറണാകുളത്തിന് പുറത്തുള്ളവർക്കും സംഭാവന പണമായി നൽകാവുന്നതാണ്. ഇൗ പണമുപയോഗിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ച് വിതരണം ചെയ്യുന്നതായിരിക്കും.

Account Details

Account no: 33908620453

IFSC: SBIN0031449

Account name: Sparsham Charitable Society

ഇതിലേക്കായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

വിശദാശങ്ങൾക്ക്

പ്രസിഡന്റ് : +918050174715

സെക്രട്ടറി : +919037107542

ട്രഷറർ : +919995489827